SUPRAJA malayalam
About Course
സുപ്രജാ
സാദര പ്രണാമം,
സൽസന്താനങ്ങളും സമ്പൽസമൃദ്ധിയും ഏതൊരു വ്യക്തിയുടെയും സങ്കൽപ്പമാണ്. സ്നേഹവും ബുദ്ധിയും വിവേകവും അച്ചടക്കവും കാര്യപ്രാപ്തിയും ഉള്ള കുട്ടികളാണു രാഷ്ട്രത്തിന്‍റെ സമ്പത്ത്. എന്നാൽ ഇന്നു കുട്ടികളിൽ പലതരത്തിലുള്ള സ്വഭാവ വൈകല്യങ്ങൾ കണ്ടുവരുന്നു. ഉത്തമമായ സംസ്‌കാരവും ജീവിതചര്യയും കൊണ്ടുമാത്രമേ നമുക്കു നല്ല തലമുറയെ വാർത്തെടുക്കാൻ കഴിയുകയുള്ളൂ….
ഭാരതീയ വൈദിക ശാഖയിലെ ഒരു സുപ്രധാന അദ്ധ്യായമാണ് ഷോഡശ സംസ്കാരം . ഷോഡശ സംസ്കാരത്തിലൂടെ നമ്മൾ ആഗ്രഹിക്കുന്ന മാനസികവും ശാരീരികവുമായ പൂർണ്ണ ആരോഗ്യമുള്ള കുട്ടികളെ എങ്ങനെ സൃഷ്ടിച്ചെടുക്കാം എന്ന ചിന്തയാണു സുപ്രജ. ശ്രേഷ്ഠമായ ഒരു പ്രജയെ എങ്ങനെ സൃഷ്ടിക്കാം എന്നു ഭാരതീയ ദർശനങ്ങളുടെ അടിസ്ഥാനത്തിൽ സവിസ്തരം ചർച്ച ചെയ്യുന്നു.
🌾 ഭക്ഷണ ക്രമീകരണത്തിലൂടെ നല്ല ശിശുക്കളുടെ ജനനം.
🤰🏻 ഗർഭിണിയുടെ ഭക്ഷണക്രമവും മാനസിക വ്യാപാരവും ജനിക്കുന്ന കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നു.
🤔 ഗർഭിണി ആവുന്നതിനുമുമ്പു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
🏵 ബുദ്ധിയും വിവേകവുമുള്ള സത്സന്താനങ്ങളെ നമുക്ക് എങ്ങനെ സൃഷ്ടിക്കാം ?
🌏 86 ലക്ഷം തരം ജീവികളിൽ മനുഷ്യനു മാത്രമെന്തേ സിസേറിയൻ?
🌹 ഗർഭകാലം എങ്ങിനെ ആഘോഷമാക്കാം ?
തുടങ്ങിയ നിരവധി വിഷയങ്ങൾ ഈ ശില്പശാലയിൽ വിശദമായി ചർച്ച ചെയ്യുന്നു.
ശ്രേഷ്ഠരായ കുട്ടികളിലൂടെ നല്ല ലോകത്തെ സൃഷ്ടിക്കുക എന്ന മഹത്തായ സങ്കൽപം സാക്ഷാത്ക്കരിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി പരിപാടികൾ നടത്തുകയും പ്രചരിപ്പിക്കുകയും നിരവധി പുസ്തകളും ലേഖനങ്ങളും രചിച്ച ഭാരതീയ ധർമ്മ പ്രചാരസഭ ആചാര്യനും പ്രശസ്ത മന:ശാസ്ത്രജ്ഞനും കൗൺസിലറും പ്രഭാഷകനും ഗർഭ സംസ്ക്കാരം എന്ന വിഷയത്തിൽ പഠനം നടത്തുകയും ചെയ്യുന്ന *ഡോ ശ്രീനാഥ് കാരയാട്ട്* ആണ് ഈ ശിൽപശാലയ്ക്ക് നേതൃത്വം നൽകുന്നത്. ലോകോപകാരപ്രദമായ ഈ പരിപാടി മുഴുവൻ ജനങ്ങളിലേക്കും എത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. _ശ്രേഷ്ഠ പ്രജകളിലൂടെ മഹത്തായ രാഷ്ട്രം കെട്ടിപ്പടുക്കുവാൻ വേണ്ടി നമുക്ക് കൈകോർക്കാം.
Course Content
SUPRAJA malayalam
-
Supraja
00:00 -
ഗർഭാധാനവും ഭക്ഷണ സംസ്കാരവും
00:00 -
ഗർഭാധാനവും മാനസികാവസ്ഥയും
00:00 -
ഗർഭാധാനത്തിന്‍റെ കാലം
00:00 -
ഗർഭാധാനത്തിന്‍റെ മുഹൂർത്തം
00:00 -
സുപ്രജയുടെ രഹസ്യം (അനുഭവം )
00:00 -
ഗർഭകാലം ആഘോഷമാക്കാം
00:00 -
ഗർഭിണീചര്യകൾ
00:00 -
ഗർഭിണിയുടെ മാനസികാവസ്ഥയും ശിശുവിന്‍റെ ആത്മവിഗുണവും
00:00 -
പ്രസവം ഉത്സവമാക്കാം
00:00
