കൗൺസിലിംഗ് എന്നത് വളരെ മഹനീയമായ ഒരു കലയാണ്

ചായ ഉണ്ടാക്കാനും വീടുണ്ടാക്കാനും മറ്റും കൃത്യമായ പടികൾ ഉള്ളതുപോലെ കൗൺസിലിംഗിനും കൃത്യമായ പടികൾ ഉണ്ട്. ഈ പടികൾ കൃത്യമായി മനസിലാക്കിയാൽ ഏതൊരാൾക്കും ആത്മവിശ്വാസത്തോടെ കൗൺസിലിംഗ് ചെയ്യാൻ സാധിക്കും. മാത്രമല്ല, ഈ 13 സ്റ്റെപ്പിലൂടെ ഏതൊരു പ്രശ്നത്തിനും പരിഹാരം കണ്ടെത്താവുന്നതുമാണ്.


കൗൺസിലിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണ്

  • A: എവിടെ വെച്ച് കൗൺസിലിംഗ് ചെയ്യാം?
  • B: എപ്പോഴൊക്കെ കൗൺസിലിംഗ് ചെയ്യാം?
  • C: ആർക്കൊക്കെ കൗൺസിലിംഗ് ചെയ്യാം?
  • D: എന്താണ് കൗൺസിലിംഗ്?
  • E: എങ്ങിനെ കൗൺസിലിംഗ് ചെയ്യാം?

A: എവിടെ വെച്ച് കൗൺസിലിംഗ് ചെയ്യാം?

വളരെ ക്ഷമയോടും ഗൗരവത്തോടും സ്വസ്ഥതയോടും ചെയ്യേണ്ടുന്ന കാര്യമാണ് കൗൺസിലിംഗ്. അതുകൊണ്ടുതന്നെ വളരെ സ്വസ്ഥമായിരുന്ന് ക്ലൈന്റിനെ കേൾക്കാൻ സാധിക്കുന്ന സ്ഥലമായിരിക്കണം. ക്ലൈന്റിന് അഭിമുഖമായിരുന്ന് സംസാരിക്കാൻ സാധിക്കണം.

കൗൺസിലിംഗ് ചെയ്യുന്ന സ്ഥലം വളരെ പ്രധാനപ്പെട്ടതാണ്. ക്ലൈന്റ് പറയുന്ന കാര്യങ്ങൾ ചിലപ്പോൾ വളരെ രഹസ്യസ്വഭാവമുള്ളതായിരിക്കും; അതിനാൽ മറ്റൊരാൾ കേൾക്കാതിരിക്കുന്ന വിധത്തിൽ, പക്ഷേ കൗൺസിലിംഗ് നടക്കുന്ന സ്ഥലം കാണാൻ കഴിയുന്ന തരത്തിൽ ഗ്ലാസ് മറ ഉണ്ടാക്കുന്നത് നല്ലതാണ്.

ഒരിക്കലും അടച്ചിട്ട മുറിയിൽ കൗൺസിലിംഗ് ചെയ്യരുത്. ആവശ്യത്തിന് വെളിച്ചം ഉണ്ടായിരിക്കണം. പേടിപ്പെടുത്തുന്ന ചിത്രങ്ങൾ, മതചിഹ്നങ്ങൾ, വ്യക്തിപരമായ ഫോട്ടോകൾ, കളർ ബൾബുകൾ എന്നിവ ഒഴിവാക്കണം. വളരെ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ഒരിക്കലും ക്ലൈന്റിന്റെ വീട്ടിൽ പോയി കൗൺസിലിംഗ് ചെയ്യരുത്.


B: എപ്പോഴൊക്കെ കൗൺസിലിംഗ് ചെയ്യാം?

കൗൺസിലറുടെയും ക്ലൈന്റിന്റെയും സൗകര്യമനുസരിച്ച് നേരത്തെ സമയം നിശ്ചയിച്ച് വേണം കൗൺസിലിംഗ് നടത്താൻ. വേണ്ടത്ര സമയം മാറ്റിവെക്കണം. ഇത് ഒരു യാത്രയാണ് — തുടങ്ങിയാൽ തീരുന്നതുവരെ ശ്രദ്ധയോടെ ഇരിക്കണം.

ഫോൺ ഉപയോഗം ഒഴിവാക്കണം. കൗൺസിലിംഗ് ചെയ്യുന്ന സമയത്ത് കൗൺസിലർ സ്വസ്ഥനായിരിക്കണം, മറ്റു കാര്യങ്ങളിലാകരുത്.


C: ആർക്കൊക്കെ കൗൺസിലിംഗ് ചെയ്യാം?

എല്ലാവർക്കും ഒരു കൗൺസിലറുടെ കുപ്പായം അണിയാൻ സാധിക്കില്ല. ഒരു കൗൺസിലർക്ക് മാനസശാസ്ത്ര കൗൺസിലിംഗിന്റെ സിദ്ധാന്തങ്ങളെയും ആശയങ്ങളെയും കുറിച്ച് വ്യക്തമായ ധാരണയും പ്രായോഗിക ജ്ഞാനവും ഉണ്ടായിരിക്കണം.

കൗൺസിലർ നല്ലൊരു ശ്രോതാവും രഹസ്യം സൂക്ഷിക്കാൻ കഴിവുള്ളയാളും ആയിരിക്കണം. ഈ നൈപുണ്യങ്ങൾ നേടാൻ തീവ്രമായ പരിശീലനം ആവശ്യമാണ്. അതിനാൽ, കൗൺസിലിംഗിന്റെ പരമാവധി പ്രയോജനം ലഭിക്കുവാൻ നല്ല പരിശീലനവും അംഗീകൃത സർട്ടിഫിക്കറ്റും ആവശ്യമാണ്.

ഒരു കൗൺസിലർക്ക് ആവശ്യമായ മൂന്നു ഘടകങ്ങൾ:

  1. വൈദഗ്ദ്യം (Counseling Skills): ക്ലൈന്റിന്റെ ഭാവചലനങ്ങൾ, മുഖഭാവം, ശരീരഭാഷ എന്നിവ മനസ്സിലാക്കാനുള്ള കഴിവ്.
  2. അറിവ് (Knowledge): മാനസിക പ്രശ്നങ്ങൾ, വ്യക്തിത്വങ്ങൾ, മനസ്സിന്റെ പ്രവർത്തനം എന്നിവയിലെ ആഴമുള്ള അറിവ്.
  3. അംഗീകാരപത്രം (Certification): അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൺസിലിംഗ് സർട്ടിഫിക്കറ്റ്.

D: എന്താണ് കൗൺസിലിംഗ്?

കൗൺസിലിംഗ് എന്ന് പറഞ്ഞാൽ, ഒരു വ്യക്തിയുടെ ആത്മസാക്ഷാത്കാരത്തിനു വേണ്ടിയുള്ള വിദഗ്ദ സഹായമാണ്. വ്യക്തി ശാക്തീകരണമാണ് കൗൺസിലിംഗിന്റെ ലക്ഷ്യം.


E: എങ്ങിനെ കൗൺസിലിംഗ് ചെയ്യാം?

13 സ്റ്റെപ്പിലൂടെ വളരെ രസകരമായി നമുക്ക് കൗൺസിലിംഗ് എന്ന വിദ്യ പഠിക്കാം.

Step 1: Door Opening

ക്ലൈന്റും കൗൺസിലറും തമ്മിലുള്ള ബന്ധം സ്ഥാപിക്കൽ. കൗൺസിലിംഗ് ഹൃദയബന്ധമാണ്, ബുദ്ധിപരമായ ഇടപെടൽ അല്ല. കൗൺസിലർ അമ്മയുടെ മനസ്സ് പോലെയായിരിക്കണം — ക്ലൈന്റിന്റെ അസ്വസ്ഥത തിരിച്ചറിഞ്ഞ് സമാധാനം നൽകുന്നവൻ.

Step 2: Empathetic Listening (തൻമയീഭാവം)

ആദ്യ നിമിഷങ്ങൾ റാപ്പോ സ്ഥാപിക്കുന്നതിനായി അത്യാവശ്യമാണ്. ക്ലൈന്റിനെ ആശ്വസിപ്പിച്ച് സംസാരിക്കാൻ പ്രാപ്തനാക്കുക. ക്ലൈന്റ് സംസാരിക്കുമ്പോൾ ഇടപെടരുത്.

  • ശരീരഭാഷ
  • മുഖഭാവം
  • ശബ്ദ വ്യതിയാനം
  • ആംഗ്യങ്ങൾ
  • വിയർപ്പ്
  • പോസ്ചർ

Step 3: Genuineness

കൗൺസിലർ ക്ലൈന്റിനോട് 100% പ്രതിബദ്ധത പുലർത്തണം. മുൻവിധികളില്ലാതെ സമീപിക്കുക.

Step 4: Respect

ക്ലൈന്റിന്റെ വികാരങ്ങളെ നിസ്സാരവൽക്കരിക്കരുത്. അവൻ്റെ പ്രശ്നത്തിന് അവൻ കൊടുക്കുന്ന പ്രാധാന്യം അതേ തോതിൽ കൗൺസിലറും കാണിക്കണം.

Step 5: Concreteness

ക്ലൈന്റിന്റെ പ്രശ്നം വ്യക്തമായി മനസിലാക്കാനുള്ള ഘട്ടം. ആവശ്യമായ ചോദ്യങ്ങൾ ചോദിച്ച് വ്യക്തത നേടുക. ആവശ്യമെങ്കിൽ ജീനോഗ്രാം (family tree) തയ്യാറാക്കാം.

Step 6: Immediacy

പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് അടിയന്തിര നടപടികൾ എടുക്കുക. ഉദാ: ആത്മഹത്യാ പ്രവണത കണ്ടാൽ ബന്ധുക്കളെ അറിയിക്കുക.

Step 7: Self Disclosure

പ്രയോജനകരമാണെങ്കിൽ, കൗൺസിലർ തന്റെ അനുഭവങ്ങൾ പങ്കുവെക്കാം. പക്ഷേ യഥാർത്ഥ പേരുകളോ വിവരങ്ങളോ വെളിപ്പെടുത്തരുത്.

Step 8: Confrontation

ക്ലൈന്റിന്റെ ചിന്തകളിലും വാക്കുകളിലും വൈരുദ്ധ്യം ഉണ്ടോ എന്ന് തിരിച്ചറിയുക.

Step 9: Content Paraphrase

ക്ലൈന്റ് പറഞ്ഞ കാര്യങ്ങൾ ചുരുക്കി ക്ലൈന്റിനോട് തന്നെ തിരിച്ചുപറയുക. അവന്റെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുക.

Step 10: Brainstorming

ക്ലൈന്റിനോടൊപ്പം പരിഹാരങ്ങൾ ചിന്തിക്കുക. “Don’t take decisions for others.”

Step 11: Choice of Solutions

ബ്രെയിൻസ്റ്റോമിംഗിൽ നിന്നുള്ള പരിഹാരങ്ങളിൽ ഏറ്റവും അനുയോജ്യമായത് ക്ലൈന്റിനെ കൊണ്ട് തിരഞ്ഞെടുപ്പിക്കുക.

Step 12: Action Plan / Goal Setting

തിരഞ്ഞെടുത്ത പരിഹാരം നടപ്പിലാക്കാനുള്ള പ്രവർത്തനപദ്ധതി തയ്യാറാക്കുക. എന്ത് – എപ്പോൾ – എങ്ങിനെ ചെയ്യണം എന്ന് രേഖപ്പെടുത്തുക.

Step 13: Check Back Time

ആക്ഷൻ പ്ലാൻ വിജയിച്ചില്ലെങ്കിൽ, പുതിയ പരിഹാരങ്ങൾ സ്വീകരിച്ച് വീണ്ടും ശ്രമിക്കുക.


✅ കൗൺസിലിംഗ് എന്നത് മനസിലാക്കാനുള്ളതും മനസ്സിലാക്കിക്കൊടുക്കാനുള്ളതുമായ ഒരു യാത്രയാണ് — ഹൃദയം ഹൃദയത്തോട് സംസാരിക്കുന്ന ഒരു കല.

Leave a Comment

Your email address will not be published. Required fields are marked *

Shopping Cart
Scroll to Top